റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഓഗസ്റ്റ് 2 കർക്കിടകം 17 ശനിയാഴ്ച. രാമായണ മാസം 17-ാം ദിനം.
(പുലർച്ചെ 3 മണി 40 മിനിറ്റ് 2 സെക്കൻഡ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം )
അശ്വതി: ദാനകർമ്മങ്ങൾ നടത്തും, സാഹിത്യകാരൻമാർക്ക് പുതിയ അവസരങ്ങൾ, ശുഭ വാർത്തകൾ ശ്രവിക്കും, അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.
ഭരണി: നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും ഫലം. കാര്യങ്ങൾ അനുകൂലമാകും, പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും.
കാർത്തിക: ധനാഭിവൃദ്ധിയുടെ സമയം, ആഗ്രഹപ്രാപ്തി, മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും.
രോഹിണി: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, അകന്നു കഴിഞ്ഞവർ അടുത്ത് വരും, സ്വന്തം പ്രവർത്തികൾ വിജയത്തിൽ എത്തും, കലാമത്സരങ്ങളിൽ വിജയം.
മകയിരം: കുടുംബത്തിൽ സമാധാനം കളിയാടും, ശമ്പള വർദ്ധനവിന് യോഗം, ശുഭകരമായ വാർത്തകൾ ശ്രവിക്കും, സുഖാനുഭവങ്ങൾ,സ്വന്തം തൊഴിൽ സ്ഥാപനത്തിന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും.
തിരുവാതിര: സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും, പ്രണയകാര്യങ്ങളിൽ സന്തോഷം, ബന്ധുബലം വർദ്ധിക്കും, ശത്രുജയം. നൂതന പദ്ധതികൾ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും, സ്ത്രീസുഖം ലഭിക്കും.
പുണർതം: സ്ത്രീകൾക്ക് നല്ലസമയം, ചിന്താശേഷിയോടു കൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.കർമ്മരംഗം ഉഷാറാകും.
പൂയം: കലാരംഗത്തുള്ളവർക്ക് നേട്ടം, ഉന്നത സ്ഥാനലബ്ധി, വ്യവഹാര വിജയം, വിദേശയാത്രകൾ ഗുണകരമാകും, സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, ദാമ്പത്യസുഖം. വിദ്യാ വിജയം.
ആയില്യം: ദാമ്പത്യസുഖം, ആഗ്രഹങ്ങൾ സഫലമാകും, തൊഴിൽ മേഖലയിൽ നിന്നും നേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം. ആത്മവിശ്വാസം വർദ്ധിക്കും, പ്രയത്നത്തിന് തക്ക പ്രതിഫലം കിട്ടും.
മകം: മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, ഉദ്യോഗത്തിൽ നേട്ടങ്ങൾ. ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും, ദുരിതങ്ങൾ, ബദ്ധപ്പാടുകൾ.
പൂരം: സുഹൃത്തുക്കൾ വർദ്ധിക്കും, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും,സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധിയുണ്ടാകും.
ഉത്രം: മനസ്സിലുദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും. ആയതിനാൽ ശത്രുക്കൾ വർദ്ധിക്കും, പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
അത്തം: സ്വന്തം തൊഴിൽ സ്ഥാപനത്തിന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും, മനസിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും.
ചിത്തിര: ആകർഷകമായി സംസാരിക്കും, അന്യസ്ത്രീകൾ വഴി സുഖവും സമാധാനവും, വിഷമതകളെല്ലാം മാറിക്കിട്ടും, ആഗ്രഹസാഫല്യം.
ചോതി: നിർണ്ണായക സമയങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, ലളിത കലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, പുതിയ അവസരങ്ങൾ കിട്ടും.
വിശാഖം: കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, തൊഴിലിൽ മേന്മ, പേരും പെരുമയും ഉണ്ടാകും, നൂതന സംരംഭങ്ങൾ ആരംഭിക്കാൻ സാദ്ധ്യതയുണ്ട്, ശുഭാപ്തിവിശ്വാസം, മനഃസുഖം.
അനിഴം: പണച്ചെലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.
കേട്ട: എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, കൃഷിയിൽനിന്നും ധനലാഭം, എല്ലാരംഗത്തും അഭിവൃദ്ധി. സ്ത്രീകൾക്ക് അംഗീകാരം. ഉദ്ദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.
മൂലം: വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ട് വിജയം വരിക്കും, ഇന്റർവ്യുകളിൽ വിജയം, സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.
പൂരാടം: പ്രവർത്തികൾ വിജയത്തിലെത്തും, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും. ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും. ബന്ധുക്കളുടെ വീട്ടിൽ സന്ദർശനം നടത്തും.
ഉത്രാടം: ബന്ധു ഗുണം, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം, വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ധനാഗമനത്തിന് അനുകൂലമായ സാഹചര്യങ്ങൾ.
തിരുവോണം: മാനസിക അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും, പ്രണയകാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രുജയം.
അവിട്ടം: സ്ത്രീകൾ കാരണം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം. ധനപരമായി അനിശ്ചിതത്വം, അനാവശ്യമായി പണം ചെലവാകും, കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.
ചതയം: പ്രയാസങ്ങൾ പലരംഗത്ത് നിന്നും വരാം, ദാമ്പത്യജീവിതത്തിൽ വിഷമതകൾ, സ്ത്രീകൾ കാരണം അസ്വസ്ഥത. ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി. കുടുംബസ്വത്തിലുള്ള തർക്കം കോടതിയിൽ എത്തും, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും.
പൂരുരുട്ടാതി: വിവാഹാലോചനകൾ മുടങ്ങും, ക്ഷമക്കുറവ്,രോഗാവസ്ഥ, ധനപരമായി ചെലവ് വർദ്ധിക്കും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉതൃട്ടാതി: പണ സംബന്ധമായി നിയമ നടപടികൾ, ശത്രുക്കൾ വർദ്ധിക്കും, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, അന്യദേശവാസം. സഹോദരരോ സഹോദര സ്ഥാനീയരോ ആയി കലഹം ഉണ്ടാകാൻ ഉള്ള സാദ്ധ്യത.
രേവതി: ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം, നിയമപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ദാമ്പത്യ സുഖക്കുറവ്, സുഖവും ദുഃഖവും മാറിമാറി അനുഭവത്തിൽ വരും, സംസാരം വളരെ നിയന്ത്രിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |