മാളികപ്പുറം ടീം ഒരുക്കിയ സുമതി വളവ്കു ടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടുക്കുന്നു. ആദ്യ ദിനം ആഗോളതല ഗ്രോസ് കളക്ഷൻ രണ്ടു കോടി അൻപത് ലക്ഷം ആണ് . കേരളത്തിൽ നിന്ന് ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം രൂപ ആദ്യ ദിനം നേടി. ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് പുറമെ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുൾ ആയി മാറി . ഇരുന്നൂറിലധികം തിയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം ബുക്ക് മൈ ഷോയിലൂടെ മാത്രം 46.14 k ടിക്കറ്റുകൾ വിറ്റുപോയി. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, ബോബി കുര്യൻ തുടങ്ങി മുപ്പത്തി അഞ്ചിൽപ്പരം താരങ്ങൾ അണിനിരക്കുന്നു. രചന അഭിലാഷ് പിള്ള,
ശങ്കർ പി.വി. ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി .സംഗീതം രഞ്ജിൻ രാജ് നിർവഹിക്കുന്നു.
സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ , ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്തും ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി. ആർ .ഒ : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |