കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ബ്ലോക് ബസ്റ്റർ കന്നഡ ചിത്രം സു ഫ്രം സോ' മലയാളം പതിപ്പ് കേരളത്തിലും ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ഹൊറർ- സൂപ്പർ നാച്വറൽ ഘടകങ്ങൾ നിറഞ്ഞ ചിത്രം ഡബ്ബ് ആണെങ്കിലും മലയാള സിനിമ കാണുന്ന അതേ മികവിൽ ആസ്വദിക്കാൻ സാധിക്കുമെന്ന് മലയാള പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.'സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ നടൻ എന്ന നിലയിലും ശ്രദ്ധ നേടിയ ജെ.പി, 'സു ഫ്രം സോയിൽ നായക വേഷവും അവതരിപ്പിക്കുന്നു.നീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്.എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്. രാജ് ബി. ഷെട്ടിയോടൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് നിർമ്മാണം.
വേഫറെർ ഫിലിംസ് ആണ്കേരളത്തിൽ വിതരണം.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |