അമ്പലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയിൽ പുതിയ ഒരു ഹാർബർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തോട്ടപ്പള്ളി ഹാർബർ വികസന സമിതി മുഖ്യമന്ത്രിക്കു നിവേദനം നൽകി.തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ മണ്ണടിഞ്ഞ് പ്രവർത്തനക്ഷമമല്ലാതായിട്ട് നാളുകളേറേയായി. ഫിഷിംഗ് ബോട്ടുകൾക്ക് ഹാർബറിൽ കയറാനോ ഇറങ്ങാനോ പറ്റാത്ത സാഹചര്യമാണ്. വികസന സമിതി ജനറൽ സെക്രട്ടറി എൻ.ബി.സുബാഷ് ചന്ദ്രനും ചെയർമാൻ തോട്ടപ്പള്ളി കെ.രവീന്ദ്രനാഥും വിവിധകക്ഷി നേതാക്കളുമടക്കം 100 പേർ ഒപ്പിട്ട നിവേദനമാണ് നൽകിയത്. പാരിസ്ഥിതിക അംഗീകാരത്തിന് അയച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |