ലോകമെമ്പാടും സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രമായ കൂലി കേരളത്തിൽ മാത്രം 500 സ്‌ക്രീനുകളിൽ. ആഗസ്റ്റ് 14ന് ആണ് റിലീസ്. എച്ച്.എം അസോസിയേറ്റ്സാണ് കൂലി കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
കേരളത്തിൽ രാവിലെ ആറിനാണ് ആദ്യ പ്രദർശനം. രജനികാന്തിനൊപ്പം ബോളിവുഡ് താരം ആമിർ ഖാനും തെലുങ്ക് താരം നാഗാർജുനയും കന്നഡ താരം ഉപേന്ദ്രയും മലയാള താരങ്ങളായ സൗബിൻ ഷാഹിറും റെബ മോണിക്ക ജോണും കൂലിയിൽ അണിനിരക്കുന്നുണ്ട്. സത്യരാജും, ശ്രുതി ഹാസനുമാണ് മറ്റ് താരങ്ങൾ പൂജ ഹെഗ്ഡെ അതിഥി താരമായെത്തുന്നു.
ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലായി ചിത്രീകരിച്ച കൂലിയുടെ കാമറാമാൻ ഗിരീഷ് ഗംഗാധരനാണ്.സൺ പിക്‌ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന കൂലിയുടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്.അതേസമയം
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സൂപ്പർ പെർഫോമൻസ് പ്രതീക്ഷിക്കാവുന്ന ഐറ്റമായിരിക്കും കൂലി എന്നു 'പവർഹൗസ്" ഗാനം അടയാളപ്പെടുത്തുന്നു. അനിരുദ്ധും അറിവും ചേർന്നാണ് ആലാപനം. അറിവിന്റേതാണ് വരികൾ. ചിത്രത്തിലെ 'ചികിട്ട്" എന്ന ഗാനവും 'മോണിക്ക" എന്ന ഗാനവും വൻ തരംഗമായിരുന്നു. 350 കോടി ബഡ്‌ജറ്റിൽ നിർമ്മിച്ച 'കൂലി" ഈ വർഷം ഏറ്റവുമധികം പ്രതീക്ഷ അർപ്പിക്കുന്ന ഇന്ത്യൻ സിനിമകളിലൊന്നാണ്.രജനികാന്തും ലോകേഷ് കനകരാജും ഇതാദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |