വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ എന്ന ചിത്രത്തിൽ നരേനും. ചിത്രത്തിൽ ശാസ്ത്രജ്ഞനായി അതിഥി വേഷത്തിൽ നരേൻ എത്തുന്നു. മുഴുവൻ സമയവും രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ജനനായകൻ.പൂജ ഹെഗ്ഡെ ആണ് ജനനായകനിൽ നായിക. ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയ മണി, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ തുടങ്ങി നീണ്ട താരനിരയുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമ്മാണം.അതേസമയം
ക്യൂൻ എലിസബത്ത് ആണ് നരേൻ നായകനായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം ആണ് നരേന്റതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. റംസാൻ, ഗൗരി കിഷൻ, ബാബു ആന്റണി, ശബരീഷ് വർമ്മ , ബൈജു സന്തോഷ് തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.
ആഗസ്റ്റ് 8 ന് സാഹസം തിയേറ്ററിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |