കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആഘോഷമാക്കി നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു നൂലുകെട്ട്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ദിയ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു.
''എനിക്കിപ്പോൾ എല്ലാവരോടും പറയാനുള്ള ഒരു കാര്യം, എനിക്ക് പ്രസവിക്കാമെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും പ്രസവിക്കാം എന്നതാണ്. ഓമി എന്തൊരു കുഞ്ഞനും ക്യൂട്ടുമാണ് ! എനിക്ക് നടുവൊക്കെ വേദന എടുത്താലും ഇവനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആ ഫ്രസ്ട്രേഷൻ അങ്ങു മാറും. ആ പോട്ടെ, പാവം ചക്കര! ഇവനു വേണ്ടിയിട്ടല്ലേ എന്നു കരുതി ഞാനങ്ങ് വിടും! ദിയ കൃഷ്ണയുടെ വാക്കുകൾ.
ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേശിനും കഴിഞ്ഞ മാസം ആണ് ആൺകുഞ്ഞ് പിറന്നത്. ഓമി എന്ന വിളിപ്പേരുള്ള കുഞ്ഞിന്റെ യഥാർത്ഥ പേര് നിയോം അശ്വിൻകൃഷ്ണ എന്നാണ്. കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്ത മകളായ ദിയയുടെയും ചെന്നൈ സ്വദേശിയായ അശ്വിന്റെയും വിവാഹം. സോഫ്ട് വെയർ എൻജിനിയർ ആണ് അശ്വിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |