വിജയ് സേതുപതിയെയും ശ്രുതി ഹാസനെയും പ്രധാന കഥാപാത്രമാക്കി മിഷ്കിൻ സംവിധാനം ചെയ്യുന്ന ട്രെയിൻ എന്ന ചിത്രം പറയുന്നത് അഞ്ചു മണിക്കൂർ നീണ്ട യാത്രയുടെ കഥ. പിസാസിനുശേഷം വിജയ് സേതുപതി, മിഷ്കിനുമായി സഹകരിക്കുന്ന രണ്ടാമത്ത ചിത്രം ആണ്. ചിത്രത്തിനു സംഗീതം ഒരുക്കുന്നതും മിഷ്കിൻ തന്നെയാണ്.
നിർമ്മാതാവ് കലൈപുലി എസ്. താണുവിന്റെ അഭ്യർത്ഥന അനുസരിച്ചാണ് ട്രെയിനിന്റെ സംവിധാനചുമതല ഏറ്റെടുത്തതെന്ന് മിഷ്കിൻ വ്യക്തമാക്കിയിരുന്നു. ശ്രുതിഹാസൻ, നാസർ, നരേൻ, ഡിംപിൾ ഹയാതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ഫൗസിയ ഫാത്തിമ, ചിത്രസംയോജനം വാട്സൺ, ട്രെയിൻ ഉടൻ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കളായ വി ക്രിയേഷൻസ്.
വിജയ് സേതുപതിയുടെ 46-ാം ജന്മദിനമായ ജനുവരി 25ന് ട്രെയിനിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.
അതേസമയം വിജയ് സേതുപതി, നിത്യ മേനൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത തലൈവൻ തലൈവി ആഗോളതലത്തിൽ 50 കോടി കടന്നു. ഇന്ത്യയിൽ നിന്നു മാത്രം 31 കോടി നേടി എന്നാണ് റിപ്പോർട്ട്. യോഗി ബാബു ആണ് ചിത്രത്തിൽ മറ്റൊരു താരം. 2022ൽ റിലീസ് ചെയ്ത മലയാള ചിത്രം 19 (1) (a) യ്ക്കുശേഷം വിജയ് സേതുപതിയും നിത്യ മേനനും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |