എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ആദ്യ ഗാനം "സലമ്പല" ആറു മില്യൻ കാഴ്ചക്കാരുമായി മുന്നേറുന്നു. സലമ്പല ഗാനം ആലപിച്ചത് തമിഴിലെ പുതിയ സംഗീത സംവിധായകനായ സായ് അഭ്യങ്കറാണ് . ഗാനം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി. വരികൾ സൂപ്പർ സുബുവിന്റേതാണ്. സായ് അഭ്യങ്കറും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണ്.
.ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിലാണ് ആക്ഷൻ ചിത്രമായ മദ്രാസി ഒരുങ്ങുന്നത്. മലയാളികളുടെ പ്രിയ താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണ് മദ്രാസി.രുക്മിണി വസന്ത് , വിദ്യുത് ജംവാൽ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ,ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സെപ്തംബർ അഞ്ചിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. പി .ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |