കടമ്പഴിപ്പുറം: മുണ്ടൂർ തൂത പാതയിൽ കടമ്പഴിപ്പുറം എസ്.ബി.ഐ ജംഗ്ഷനിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കനാൽ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് കടമ്പഴിപ്പുറം കുരുവമ്പാടം വീട്ടിൽ മണിയുടെ മകൻ അശ്വിൻ(25) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ഏഴരയോടെയാണ് അപകടം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി റോഡ് മുറിച്ചു കടക്കവേ അശ്വിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എതിർ ദിശയിൽ വരികയായിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അശ്വിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്ത് ജോലിയുള്ള അശ്വിന്‍ പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ജ്യോതി, സഹോദരി: അതുല്യ(സ്റ്റാഫ് നഴ്സ്). സംസ്‌കാരം ഇന്ന് രാവിലെ 10ന് ഐവര്‍മഠത്തില്‍. ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |