തിരുവനന്തപുരം: തലസ്ഥാനത്ത് 100 കോടി രൂപ വരെ മുതൽമുടക്കിൽ സിനിമാ കോംപ്ലക്സ് നിർമിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് സിനിമാ കോൺക്ലേവ് സമാപന ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന ധാരാളം പുതിയ കാര്യങ്ങൾ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സിനിമയിൽ കലാകാരന്മാർ സ്വയം കാര്യങ്ങൾ ചെയ്യുന്നു. എങ്കിലും അതിൽ നിയന്ത്രണം കൊണ്ടുവരാനല്ല, ആവശ്യമായ പിന്തുണ നൽകാനും കൃത്യമായ രീതിയുണ്ടാക്കാനുമാണ് സർക്കാരിന്റെ സഹായമുണ്ടാകും.അതിന്റെ അടിസ്ഥാനത്തിലാണ് സിനിമാ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |