കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിന് ശ്രമം തുടരുന്നതിനിടെ, വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ പ്രോസിക്യൂഷന് കത്തുനൽകി. മദ്ധ്യസ്ഥശ്രമങ്ങളെയും ചർച്ചകളെയും തള്ളിയെന്നും വധശിക്ഷ നീട്ടിയ ഉത്തരവ് നീളുകയാണെന്നും നടപ്പാക്കണമെന്നുമാണ് ആവശ്യം. കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ ഇടപെടൽ പ്രകാരം യെമനിലെ ശൈഖ് ഉമർ ഹഫീൾ മുഫ്തി നിയോഗിച്ച മതപണ്ഡിതർ തലാലിന്റെ കുടുംബവുമായി നടത്തിയ ചർച്ചയാണ് വധശിക്ഷ നീട്ടാൻ കാരണം. തുടർന്നാണ് മദ്ധ്യസ്ഥത അംഗീകരിച്ചിട്ടില്ലെന്ന് സഹോദരൻ അറിയിച്ചത്. ജൂലായ് 16ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്കുകയും, നഷ്‌ടപരിഹാരം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് നടന്നിരുന്നത്.സഹോദരൻ കത്ത് നൽകിയത് ജയിൽ മോചനത്തിന് ശ്രമിക്കുന്ന ആക്ഷൻ കൗൺസിലിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |