മലപ്പുറം: ടെലഫോൺ ചോർത്തലിൽ മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. കൊല്ലം ചന്ദനത്തോപ്പ് അമൃത ഭവനിലെ മുരുഗേഷ് നരേന്ദ്രന്റെ ഹർജിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷൻ ആക്ട് പ്രകാരമാണ് കേസെടുത്തത്. മുരുഗേഷ് നരേന്ദ്രൻ ഇന്നലെ മലപ്പുറം പൊലീസ് സ്‌റ്റേഷനിൽ ഹാജരായി മൊഴി നൽകി. മലപ്പുറം ഗസ്റ്റ് ഹൗസിൽ 2024 സെപ്തംബർ ഒന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ താൻ പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോൺ നമ്പർ ചോർത്തിയിട്ടുണ്ടെന്നും തെളിവുകൾ ശേഖരിക്കാനായി കുറേ പണം ചെലവാക്കിയെന്നും വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |