കോഴിക്കോട്: തേങ്ങ മോഷണമാരോപിച്ച് ആദിവാസി യുവതിക്ക് കൂട്ട മർദ്ദനം.കുറ്റ്യാടി കാവിലുംപാറ വലിയപറമ്പത്ത് ജീഷ്മയാണ്
ജൂലായ് 11 ന് ആൾക്കൂട്ട മർദ്ദനത്തിനിരയായത്.വീടിനടുത്തള്ള പറമ്പിൽ നിന്ന് തവര പറിച്ചു വരുന്ന ജീഷ്മയെ ഒ.കെ രാജീവൻ എന്ന വ്യക്തി തടഞ്ഞു നിർത്തി ഭീഷണിപ്പടുത്തുകയും ഇത് ചോദിക്കാൻ ഭർത്താവിനൊപ്പം പോയപ്പോൾ മഠത്തിൽ രാജീവൻ, മഠത്തിൽ മോഹനൻ എന്നിവർ തെറി വിളിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു.
വലത് കാലിനും ഇടത് കൈയ്ക്കും ഗുരുതരമായ പരിക്കേറ്റ ജീഷ്മ മെഡി.കോളേജിൽ ചികിത്സ തേടി.
അക്രമിച്ചവരുടെ പേരടക്കം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് യുവതി കളക്ടർക്ക് പരാതി നൽകി. ജീഷ്മയുടെ പരാതിയിൽ പട്ടികജാതി- പട്ടികവർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു റിപ്പോർട്ട് തേടി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |