കൊച്ചി:രാജ്യത്ത് വർദ്ധിച്ചുവരുന്ന ക്രൈസ്തവ, ന്യൂനപക്ഷ പീഡനങ്ങളിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) യോഗം ആശങ്ക പ്രകടിപ്പിച്ചു.ചത്തീസ്ഗഢിൽ ജയിലിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് നിലനിൽക്കുന്നത് ഭീതിദമാണ്. കേസ് പിൻവലിക്കണം. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ യോഗം പ്രതിഷേധിച്ചു. വയനാട് ദുരന്ത പുനരധിവാസത്തിന്ന് കെ.സി.ബി.സി വാഗ്ദാനം ചെയ്ത 100 വീടുകളിൽ 20 എണ്ണം പൂർത്തിയായി. ഡിസംബറോടെ മുഴുവൻ വീടുകളും പൂർത്തിയാകുമെന്നും സമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |