തിരുവനന്തപുരം: ബി.എസ്.എൻ.എൽ ന്റെ പുതിയ ഫ്രീഡം പ്ലാൻ ഓഫർ അവതരിപ്പിച്ചു. വെറും ഒരു രൂപ നിരക്കിൽ ഒരു മാസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോളുകളും 4 ജി ഡാറ്റയും നൽകുന്നതാണ് പുതിയ പ്ലാൻ. ആഗസ്റ്റ് ഒന്ന് മുതൽ 31 വരെയുള്ള ഒരു മാസത്തെ വാലിഡിറ്റിയാണ് ഫ്രീഡം പ്ലാനിലൂടെ നൽകുന്നത്. പരിധിയില്ലാത്ത ലോക്കൽ, നാഷണൽ വോയിസ് കോളുകൾ, പ്രതിദിനം 100 എസ്.എം.എസ്, എല്ലാ ദിവസവും 2 ജി.ബി 4 ജി മൊബൈൽ ഡാറ്റ, ഫ്രീ സിം എന്നിവ ലഭിക്കും. പുതിയ പ്ലാനിലും ദൈനംദിന മൊബൈൽ ഡാറ്റ ക്വാട്ട അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 40 കെ.ബി.പി.എസ് ആയി കുറയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |