തിരുവനന്തപുരം:പുതിയ അവസരങ്ങളും തൊഴിൽ സാധ്യതകളും അവയിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങളും അതിവേഗം തിരിച്ചറിയണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ ദിശ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തൊഴിൽ അന്വേഷകരായ വിദ്യാർഥികളെ കോളേജ് തലത്തിൽ തന്നെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമി (കൈല) ആരംഭിച്ച പദ്ധതിയാണ് ദിശ.77 സർക്കാർ-എയ്ഡഡ് കോളേജുകളിൽ 5500 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കി.നീരമൻകര എൻ.എസ്.എസ് വനിതാ കോളേജിൽ നടന്ന പരിപാടിയിൽ കൈല ഡയറക്ടർ ശ്രീധന്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ദേവിക, കൈല ഗവേണിംഗ് ബോഡി അംഗം ഡോ. ഫസീല തരകത്ത്, നയനീതി പോളിസി കളക്ടീവ് പ്രതിനിധി ജാവേദ് ഹുസൈൻ, കൈല പ്രോജക്ട് മാനേജർ കാർത്തിക് ഗോപാൽ, എൻ എസ് എസ് കോളേജ് കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ പ്രൊഫ. മഞ്ജരി എസ് എന്നിവർ പ്രസംഗിച്ചു.കൈലയും നയനീതി പോളിസി കളക്ടീവും ചേർന്ന് 60 കോളേജുകളിൽ ദിശ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പുകൾ ഈ വർഷം സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |