തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു.
വിദേശ പഠനത്തിനുള്ള ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് ഓഫർ ലെറ്റർ കൈമാറൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും നൂറുശതമാനം വിജയം കൈവരിച്ച മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കുളള ട്രോഫി വിതരണം മന്ത്രി ജി.ആർ.അനിലും പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിർവഹിക്കും. വിവിധ തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് നിന്ന് തദ്ദേശ ജനതയുടെ ഘോഷയാത്ര ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |