തിരുവനന്തപുരം:സംസ്ഥാനത്തെ തൊഴിലാളികളേയും ചെറുകിട വ്യവസായ,വ്യാപാരസ്ഥാപനങ്ങളേയും സംബന്ധിച്ച പുതിയ സർവ്വേ 25ന് ആരംഭിക്കും.ഉച്ചയ്ക്ക് 12ന് തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വേ ഉദ്ഘാടനം ചെയ്യും.സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സർവ്വേ നടത്തുന്നത്.ഈസർവ്വേയിലൂടെ കിട്ടുന്ന വിവരങ്ങൾ യുവാക്കൾക്കും തൊഴിലന്വേഷകർക്കും സഹായകമാകുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് സർക്കാരിന് പ്രയോജനപ്പെടും.മുൻകാലങ്ങളിൽ സംസ്ഥാനതലത്തിൽ മാത്രം നടത്തിയിരുന്ന സർവ്വേ ഈ വർഷം മുതലാണ് ജില്ലാടിസ്ഥാനത്തിൽ നടത്തുന്നത്.ഇത് കൂടുതൽ ജനവിഭാഗങ്ങളിലേക്കും മേഖലകളിലേക്കും വസ്തുതാശേഖരണം വ്യാപിപ്പിക്കാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |