കെന്നിംഗ്ടൺ: ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ ഉജ്ജ്വലമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാൽ വിജയത്തിന് പിന്നിൽ ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് മുൻ പാകിസ്ഥാൻ പേസർ ഷബീർ അഹമ്മദ് രംഗത്തെത്തിയിരിക്കുകയാണ്. 80 ഓവറിനു ശേഷവും പന്തിന്റെ തിളക്കം നിലനിർത്താൻ ഇന്ത്യ വാസ്‌ലൈൻ ഉപയോഗിച്ചുവെന്നാണ് അഹമ്മദ് അവകാശപ്പെടുന്നത്.
"ഇന്ത്യ വാസ്‌ലൈൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. 80 ഓവറുകൾക്ക് ശേഷവും പന്ത് പുതിയത് പോലെ തിളങ്ങിയിരുന്നു. അമ്പയർ ഈ പന്ത് പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കണം."- അഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഷബീർ അഹമ്മദിന്റെ ആരോപണങ്ങൾക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ ഇന്ത്യയെ ന്യായീകരിച്ചും മറ്റുള്ളവർ ടീമിന്റെ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതാദ്യമല്ല ക്രിക്കറ്റ് മത്സരങ്ങളിൽ പന്തിൽ കൃത്രിമത്വം കാണിച്ചുവെന്ന ആരോപണങ്ങൾ ഉയരുന്നത്. ഇന്ത്യയുടെ വിജയവുമായി ബന്ധപ്പെട്ട് ഷബീർ അഹമ്മദിന്റെ വിവാദ പരാമർശം ആരാധകരിലും മുൻ കളിക്കാരിലും ചർച്ചകൾക്ക് തുടക്കമിട്ടു. പലരും വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തുകയാണ്.
മുഹമ്മദ് സിറാജിന്റെയും (5/104) പ്രസീദ് കൃഷ്ണയുടെയും (4 വിക്കറ്റ്) മിന്നുന്ന പ്രകടനമാണ് ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാടകീയമായി വിജയം നേടാൻ കഴിഞ്ഞതും പരമ്പര 2-2 ന് സമനിലയിലാക്കാനും സഹായിച്ചത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |