ആലുവ: അമ്മയെ പീഡിപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ആലുവയ്‌ക്ക് സമീപം താമസിക്കുന്ന 28കാരനാണ് അറസ്റ്റിലായത്. മകൻ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും അമ്മയുടെ പരാതിയിൽ പറയുന്നു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് അമ്മ പറഞ്ഞു. പലതവണ പ്രതി ഇവരെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. മകൻ വീട്ടിൽ വരുമ്പോൾ മദ്ധ്യവയസ്‌കയുടെ നിലവിളി കേൾക്കുന്നത് പതിവാണെന്ന് അയൽക്കാരിയും മൊഴി നൽകി. കേസ് വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |