ന്യൂഡൽഹി: ബി.ജെ.പി സർക്കാരിനുകീഴിൽ രാജ്യത്തെ ക്യാമ്പസുകളിൽ പെൺകുട്ടികൾ ആക്രമിക്കപ്പെടുകയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. 'ബേട്ടി ബച്ചാവോ"യും 'ബേട്ടി പഠാവോ"യും 'നാരി ശക്തി"യും വാക്കുകളിൽ മാത്രമാണെന്നും 10 വർഷത്തിനിടെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ 87 ശതമാനം വർദ്ധിച്ചെന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് സജി പറഞ്ഞു. ബംഗാളിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട് ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം.
ഒഡീഷയിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിലടക്കം പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കണം. ആക്രമണങ്ങൾ തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റികളെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കണം. എല്ലാ കോളേജുകളിലും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണം. കോളേജുകളി വിദ്യാർത്ഥിനികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സംവിധാനമൊരുക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |