എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ന്യൂഡിൽസ്. തിരക്കേറിയ ജീവിതത്തിൽ സ്വന്തം വീട്ടിൽ നിന്ന് മാറിനിൽക്കുന്നവർ പലനേരങ്ങളിലും സമയം ലാഭിക്കാനായി ന്യൂഡിൽസായിരിക്കും കഴിക്കുന്നത്. ചിലർ അവരുടെ ഭക്ഷണചെലവ് കുറയ്ക്കുന്നതും ന്യൂഡിൽസ് കഴിച്ചുകൊണ്ടായിരിക്കും. ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ അടങ്ങിയ ഒരു വിഭവമാണ് ന്യൂഡിൽസ്.
സാധാരണയായി കടകളിൽ നിന്ന് ലഭിക്കാറുളള ന്യൂഡിൽസ് പാക്കറ്റുകളിൽ 600 മുതൽ 1500 മില്ലീഗ്രാം വരെ സോഡിയം അടങ്ങിയിരിക്കാം. ഇത് നിങ്ങൾ സ്ഥിരമായി കഴിക്കുകയാണെങ്കിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. ഉയർന്ന അളവിൽ നമ്മുടെ ശരീരത്തിലേക്ക് സോഡിയം എത്തുകയാണെങ്കിൽ അത് ഹൃദയാരോഗ്യത്തെയും വൃക്കയുടെ പ്രവർത്തനത്തെയും ബാധിക്കും. ശുദ്ധീകരിച്ച ഗോതമ്പിൽ നിന്നാണ് ന്യൂഡിൽസ് തയ്യാറാക്കുന്നത്. എന്നിരുന്നാൽ പോലും ഇതിൽ മതിയായ അളവിൽ ഫൈബർ (നാരുകൾ )അടങ്ങിയിരിക്കണമെന്നില്ല. അതിനാൽ ന്യൂഡിൽസ് എളുപ്പത്തിൽ ദഹിച്ചെന്ന് വരില്ല.
ന്യൂഡിൽസിൽ പ്രോട്ടീൻ ഉറവിടമായ മുട്ട, ടോഫു അല്ലെങ്കിൽ മാംസം എന്നിവ ചേർത്തുകഴിക്കുമ്പോഴാണ് കൂടുതൽ ഗുണം ചെയ്യുന്നത്. ഇടയ്ക്ക് ന്യൂഡിൽസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനെ ബാധിച്ചെന്നുവരില്ല. എന്നാൽ ദക്ഷിണ കൊറിയയിൽ ചില ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. പതിവായി ന്യൂഡിൽസ് കഴിക്കുന്നത് (ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ) മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുളള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.
പ്രത്യേകിച്ച് സ്ത്രീകളിൽ ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം. കൂടലിന്റെ ആരോഗ്യം, മലബന്ധം, ടൈപ്പ് 2 പ്രമേഹം, ക്യാൻസർ എന്നിവയ്ക്കും സാദ്ധ്യതയേറും. അതേസമയം, കൂടുതൽ ആരോഗ്യത്തോടെ ന്യൂഡിൽസ് കഴിക്കണമെങ്കിൽ ചില കാര്യങ്ങൾ ചെയ്താൽ മതിയാകും. ന്യൂഡിൽസ് തയ്യാറാക്കുമ്പോൾ പച്ചക്കറികൾ പോലുളള പോഷകസംബന്ധമായവ കൂടി ചേർക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |