കൊച്ചി: കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് രാജിവച്ചു. നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് സജി ഫിലിം ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായത്. ഈ മാസം 14ന് അസോസിയേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് സജി മത്സരിക്കുന്നുണ്ട്. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ നാളെ വെളിപ്പെടുത്തുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സാന്ദ്ര തോമസിനെ പിന്തുണച്ച് സജി നന്ത്യാട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. എന്നാൽ ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സജിയുടെ അംഗത്വം തന്നെ ഇന്ന് ചേർന്ന ചേംബർ എക്സിക്യുട്ടീവ് റദ്ദാക്കിയിരുന്നുലെന്ന് ചേംബർ നേതൃത്വം അറിയിച്ചു. അംഗത്വം നഷ്ടമായതോടെയാണ് രാജി എന്നും ചേംബർ നേതൃച്വം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |