കൊല്ലം: ഇരവിപുരത്ത് പൊതു സ്ഥലത്തിരുന്ന് മദ്യപിക്കുന്നവരെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിന് മർദ്ദനം. ഡി.വൈ.എഫ്.ഐ ഇരവിപുരം മേഖല കമ്മിറ്റി അംഗവും സി.പി.എം ആൽത്തറ മൂട് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ തെക്കേവിള പെരുമ്പള്ളിതൊടി വീട്ടിൽ ബി. ബിനുവിനെയാണ് അക്രമിസംഘം പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെ കമ്പിയിട്ടഴികം ഓടപ്പുറത്തു റോഡിൽ യാത്രാതടസം ഉണ്ടാക്കുംവിധം മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി മുറിവേറ്റ ബിനു പാലത്തറ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇരവിപുരം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |