SignIn
Kerala Kaumudi Online
Wednesday, 27 August 2025 12.29 PM IST

ഇന്ത്യയിൽ 101 മില്യണിലധികം രോഗികൾ, നിത്യജീവിതത്തിലെ ഇത്തരം വെല്ലുവിളികൾ സൂക്ഷിക്കണം

Increase Font Size Decrease Font Size Print Page
health

പ്രമേഹ രോഗിയായി ജീവിക്കുക എന്നത് നിസ്സാരമായ കാര്യമല്ല. കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുക എന്നതിലുപരി, ആരോഗ്യകരമായ ഭക്ഷണരീതി ക്രമീകരിച്ച് കൃത്യമായ പരിധിയിൽ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലർത്തുക എന്നത് വളരെയേറെ ശ്രദ്ധ പുലർത്തേണ്ട ഒന്നാണ് . എന്ത് ഭക്ഷണം, എപ്പോൾ, എത്ര അളവിൽ കഴിക്കണമെന്നും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ എന്ത് ചെയ്യണമെന്നും തുടങ്ങി നിരവധി കാര്യങ്ങളിൽ നാം എല്ലായ്‌പ്പോഴും ബോധവാന്മാരായിരിക്കണം. നിത്യജീവിതത്തിലെ ഇത്തരം വെല്ലുവിളികൾ കാലക്രമേണ ഡയബിറ്റിസ് ഡിസ്‌ട്രസ് എന്നറിയപ്പെടുന്ന മാനസിക സമ്മർദ്ദത്തിലേക്ക് മനുഷ്യനെ നയിക്കാം.

ഇന്ത്യയിൽ 101 മില്യണിലധികം പ്രമേഹ ബാധിതരാണുള്ളത്, ഇവരിൽ ഏകദേശം 18 ശതമാനം പേർ ഡയബറ്റിസ് ഡിസ്‌ട്രസ് അല്ലെങ്കിൽ ബേൺഔട്ട് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ചിലർക്കിത് ദേഷ്യം, നിരാശ, മാനസിക ക്ഷീണം എന്നീ രൂപത്തിൽ പ്രകടമാകുമ്പോൾ, മറ്റുചിലർ ശാന്തമായി പെരുമാറുകയും, ഗ്ലൂക്കോസ് പരിശോധനയും മരുന്നുകളും ഒഴിവാക്കി, ഡോക്ടറെ കാണുന്നതിൽ നിന്നു പോലും പിന്മാറുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. പ്രമേഹ രോഗം നിയന്ത്രിക്കാൻ ദിവസേന നടത്തുന്ന പരിശ്രമങ്ങൾ പലർക്കും വലിയ സമ്മർദ്ദമായി മാറാറുണ്ട്. പ്രമേഹത്തിന്റെ മാനസികവും വികാരപരവുമായ പ്രത്യാഘാതങ്ങളെ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. ഇത് വ്യക്തികൾക്ക് അവരുടെ ജീവിതത്തിന്റെ ബാലൻസ് കണ്ടെത്തി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സഹായിക്കും.

പ്രമേഹ നിയന്ത്രണത്തിന്റെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിൽ സാങ്കേതിക വിദ്യയ്ക്ക് വലിയ പങ്കുണ്ട്. കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) പോലെയുള്ള സംവിധാനങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില യഥാ സമയം രോഗിയെ അറിയിക്കുകയും, ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്താൽ ഉടൻ അലാറം നൽകി ശരിയായ നടപടി എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ,CGM ഉപയോഗിച്ച് ഭക്ഷണം, വ്യായാമം, ഇൻസുലിൻ എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാനും സാധിക്കും.

"പ്രമേഹം നിയന്ത്രിക്കാൻ ശരീരത്തിന്റെയും മനസിന്റെയും സമഗ്രമായ സമീപനം ആവശ്യമാണ്. കൃത്യമായ ബാലൻസ് കണ്ടെത്തുകയാണ് ഫലപ്രദമായ രോഗനിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. പോഷക സമൃദ്ധമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, നിരന്തരം ഗ്ലൂക്കോസ് പരിശോധിക്കൽ എന്നിവ ഉൾപ്പെടെ ശരിയായ ദിനചര്യ അനിവാര്യമാണ്, കൊച്ചി വൈറ്റാലിസ്‌ ഹെൽത്തിലെ ഡോ. ജിഷ വിജയകുമാർ, MBBS, DNB അഭിപ്രായപ്പെട്ടു.

പ്രമേഹം നിയന്ത്രണം പലപ്പോഴും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നതിന്റെ സമ്മർദ്ദം രോഗികളെ പലപ്പോഴും മാനസികമായി ബാധിക്കും. കുടുംബവും സമൂഹവും അവരോടൊപ്പം ചേർന്നുനിൽക്കുമ്പോൾ അവരിലുണ്ടാകുന്ന മാനസിക സംഘർഷം ഒരു പരിധി വരെ കുറയ്ക്കാനാകും. മാത്രമല്ല കുടുംബാംഗങ്ങൾ ദിനചര്യയിൽ പങ്കാളികളാകുന്നത് കൃത്യമായി മരുന്ന് കഴിക്കൽ, ഭക്ഷണ നിയന്ത്രണം, ഗ്ലൂക്കോസ് പരിശോധന തുടങ്ങിയവ സ്ഥിരമായി പാലിക്കാൻ സഹായിക്കും. സമൂഹത്തിന്റെ പിന്തുണ രോഗികൾക്ക് ആത്മവിശ്വാസം നൽകുകയും, ഡോക്ടർമാരുമായി തുറന്നുസംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഒറ്റപ്പെടൽ കുറയുമ്പോൾ ഡയബറ്റിസ് ഡിസ്‌ട്രസും കുറയും മറ്റുള്ളവരുടെ പിന്തുണ രോഗനിയന്ത്രണം എളുപ്പമാക്കുകയും ചെയ്യും.

“ഡയബറ്റിസ് ഡിസ്‌ട്രസ് കുറയ്ക്കാനും ബേൺഔട്ട് ഒഴിവാക്കാനും CGM ഉപകരണങ്ങൾ വലിയ രീതിയിൽ സഹായകരമാകും . CGM-കൾ ഗ്ലൂക്കോസ് അളവ് ട്രാക്ക് ചെയ്യുന്നതിലുപരി കുടുംബത്തോടും ഡോക്ടർമാരോടും തത്സമയം വിവരങ്ങൾ പങ്കിടാൻ രോഗിയെ സഹായിക്കുന്നു. ഇതിലൂടെ രോഗിക്ക് പിന്തുണയും അറിവും നൽകുന്ന ശക്തമായ ഒരു കെയർ നെറ്റ്‌വർക്ക് തന്നെ രൂപപ്പെടുന്നു, മെഡിക്കൽ അഫയേഴ്സ്, സൗത്ത് ഏഷ്യ, അബോട്ട്, ഹെഡ് ഡോ. വിവേക് അയ്യർ പറഞ്ഞു.”

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന 3 എളുപ്പ മാർഗ്ഗങ്ങൾ

1. കൃത്യമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക: കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (CGM) ഉപകരണങ്ങൾ ഗ്ലൂക്കോസിന്റെ അളവ് ഓരോ മിനിറ്റിലും നിരീക്ഷിച്ച് ക്രമാതീതമായി അളവ് കൂടുകയോ കുറയുകയോ ചെയ്താൽ മുന്നറിയിപ്പ് നൽകി കൃത്യസമയത്ത് വേണ്ട കരുതലുകലെടുക്കാൻ സഹായിക്കുന്നു . വേദനയില്ലാതെ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾ പ്രമേഹ നിയന്ത്രണത്തിലെ മാനസിക സംഘർഷവും കുറയ്ക്കുന്നു.

2. ദിനചര്യകളിൽ കൃത്യമായ ബാലൻസ് നിലനിർത്തുക: പ്രമേഹ നിയന്ത്രണത്തിൽ എല്ലാ കാര്യങ്ങളും പൂർണ്ണമായി ചെയ്യണമെന്ന ചിന്താഗതി ഒഴിവാക്കുക. കാരണം പലപ്പോഴും ഈ സമ്മർദം ബേൺഔട്ടിലേക്ക് നയിക്കാം. സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തി, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ഇത് രോഗനിയന്ത്രണം കൂടുതൽ എളുപ്പമാക്കും.

3. പ്രവർത്തനക്ഷമരായിരിക്കുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക:നടപ്പ്, യോഗ, നീന്തൽ, ഡാൻസ്, വെയിറ്റ് ട്രെയിനിംഗ് എന്നിവയുൾപ്പെടെ ആഴ്ചയിൽ 150 മിനിറ്റ് വരെ വ്യായാമം ചെയ്യുക. വ്യായാമം ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമാണ്.

ഇവയൊക്കെ കൂടാതെ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തുക, പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുകയോ ഇഷ്ട വിനോദങ്ങളിലേർപ്പെടുകയോ ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ ആരോഗ്യവും മാനസിക സന്തോഷവുമാണെന്ന് ബോധവാന്മാരായിരിക്കുക

TAGS: HEALTH, LIFESTYLE HEALTH, HEALTH, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.