തിരുവനന്തപുരം: മലയാളികളുടെ പുതുവർഷത്തിന്റെ തുടക്കമായ ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ റിവർ. ഒറ്റ ദിവസംകൊണ്ട് 230 ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. റിവറിന്‍റെ ജനപ്രിയ മോഡലായ 'ഇൻഡി', കൊച്ചി, കൊല്ലം, തൃശൂർ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോറുകളിലായാണ് ഡെലിവറി ചെയ്തത്.
കേരളം തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നായി വളർന്നുവെന്നതിൽ സന്തോഷമുണ്ടെന്ന് റിവറിന്‍റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. “ഈ ഓണക്കാലത്ത് 230 ഡെലിവറികൾ പൂർത്തിയാക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് ഞങ്ങൾ കാണുന്നത്. അടുത്ത മാസങ്ങളിൽ കോഴിക്കോട്, കോട്ടയം, തിരൂർ തുടങ്ങിയ നഗരങ്ങളിൽ പുതിയ സ്റ്റോറുകൾ ആരംഭിക്കാൻ റിവർ ഒരുങ്ങുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനോടകം തന്നെ ഇൻഡിയുടെ യൂട്ടിലിറ്റി-ലൈഫ്‌സ്റ്റൈൽ സ്വഭാവം മൂലം കേരളത്തിൽ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ജനപ്രിയ ബ്രാൻഡായി വളരാൻ റിവറിന് സാധിച്ചിട്ടുണ്ട്. നിലവിൽ രണ്ടായിരത്തിലധികം ഇൻഡി സ്കൂട്ടറുകൾ കേരളത്തിലെ നിരത്തുകളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |