തിരുവനന്തപുരം:ജില്ലാപഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനവും ഇന്നലെ പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജന നടപടികൾ പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിശ്ചയിച്ചതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 21900ൽ നിന്നും 23612 ആയി.മൂന്ന് ഘട്ടങ്ങളായാണ് നടപടികൾ പൂർത്തിയാക്കിയത്.
87മുനിസിപ്പാലിറ്റികളിലെ 3113വാർഡുകൾ 3241ആയും,ആറ് കോർപ്പറേഷനുകളിലെ 414വാർഡുകൾ 421ആയും, 941ഗ്രാമപഞ്ചായത്തുകളിലെ 15962വാർഡുകൾ 17337ആയും,152ബ്ലോക്ക് പഞ്ചായത്തുകളിലെ 2080വാർഡുകൾ 2267ആയും,14 ജില്ലാ പഞ്ചായത്തുകളിലെ 331വാർഡുകൾ 346ആയും വർദ്ധിച്ചു.
2015ൽ വാർഡ് പുനർവിഭജനം നടത്തിയ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും മാത്രമാണ് ഇപ്പോഴത്തെ ഡീലിമിറ്റേഷൻ പ്രക്രിയയിൽ നിന്നും ഒഴിവാക്കിയത്.
അന്തിമഘട്ടത്തിൽ നടത്തിയ ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് ജൂലായ് 21ന് പ്രസിദ്ധീകരിച്ചിരുന്നു. 14 ജില്ലകളിൽ നിന്നുമായി ആകെ 147 പരാതികളാണ് ലഭിച്ചത്. ജൂലായ് 31ന് തിരുവനന്തപുരത്ത് നടന്ന ഹിയറിംഗിൽ പരാതിക്കാരെ നേരിൽ കേട്ടാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാൻ എ.ഷാജഹാൻ അറിയിച്ചു.
ഇതാദ്യമായാണ് വാർഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയത്. പൂർത്തീകരിച്ച മാപ്പുകൾ പൊതുജനങ്ങൾക്ക് കാണുന്നതിനും പ്രിന്റ് എടുക്കുന്നതിനും പൂർണസുരക്ഷ ഉറപ്പാക്കി എച്ച്.ടി.എം.എൽ ഫോർമാറ്റിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ ഇ-ഗസറ്റ് വെബ് സൈറ്റിൽ.
#പുനർവിഭജനത്തിന് ശേഷമുള്ള ജില്ലയിലെ തദ്ദേശവാർഡുകൾ,ജില്ല,ഗ്രാമപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി,കോർപറേഷൻ,ആകെവാർഡുകൾഎന്നീക്രമത്തിൽ.ബ്രാക്കറ്റിൽ പഴയ എണ്ണം
തിരുവനന്തപുരം: 1386(1299),169(155),28(26),154(147),101(100),1838(1727)
കൊല്ലം:1314(1234),166(152),27(26),135(131),56(55),1698(1598)
പത്തനംതിട്ട:833(788),114(106),17(16),135(132),1099(1042)
ആലപ്പുഴ:1253(1169),170(158),24(23),219(215),1666(1565)
കോട്ടയം:1223(1140),157(146),23(22),208(204),1611(1512)
ഇടുക്കി:834(792),112(104),17(16),73(69),1036(981)
എറണാകുളം:1467(1338),202(185),28(27),447(421),76(74),2220(2045)
തൃശ്ശൂർ:1601(1465),231(213),30(29),288(274)56(55),2204(2036)
പാലക്കാട്:1636(1490),200(183),31(30),249(240),2116(1943)
മലപ്പുറം:2001(1778),250(223),33(32),505(479),2789(2512)
കോഴിക്കോട്:1343(1226),183(169),28(27),273(265),76(75)1903(1762)
വയനാട്:450(413),59(54),17(16),103(99),629(582)
കണ്ണൂർ:1271(1166),162(149),25(24),334(324)56(55),1848(1718)
കാസർകോഡ്:725(664),92(83),18(17),120(113),955(877)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |