തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ഈ മാസം 30 വരെ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ അവധി ഒഴിവാക്കി തുറന്നു പ്രവർത്തിക്കണമെന്ന് ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭാ ഓഫീസുകൾക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.
ഈ മാസം 30ന് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിംഗിനും മറ്റു ജോലികൾക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിർദ്ദേശം. ജൂലായ് 31ന് പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. തിരുത്തൽ, സ്ഥാന മാറ്റം, പേര് ഒഴിവാക്കൽ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമർപ്പിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിരുന്നു എന്നതാണ് ശ്രദ്ധേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |