തിരുവനന്തപുരം: ആന്ധ്രയിലെ പാപതാപള്ളിയിൽ ട്രാക്കിൽ നിർമ്മാണജോലി നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ആറ് ട്രെയിനുകൾ റദ്ദാക്കി. കോർബയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് ഒക്ടോബർ 15,18 തീയതികളിലും 13,16 തീയതികളിൽ തിരുവനന്തപുരത്തു നിന്നുള്ള സർവീസും ഗോരഖ് പൂരിൽ നിന്ന് കൊച്ചുവേളിക്കുള്ള രപ്തിസാഗറിന്റെ ഒക്ടോബർ 10,12 തീയതികളിലെ സർവീസും 14,15 തീയതികളിൽ തിരുവനന്തപുരത്തു നിന്നുള്ള മടക്ക സർവീസും,ബാരുണിയിൽ നിന്ന് എറണാകുളത്തേക്കുള്ള ഒക്ടോബർ 13ലെ സർവീസും ഒക്ടോബർ 17ന് എറണാകുളത്തു നിന്നുള്ള മടക്കസർവീസുമാണ് റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |