ആദ്യ പ്രദർശനം രാവിലെ 6ന് ആരംഭിച്ചതോടെ കേരളത്തിലെ റിലീസ് സെന്ററുകളിലെല്ലാം കൂലി മാനിയ . ചെന്നൈ നഗരത്തിൽ കൂലിയുടെ ആദ്യ ദിവസത്തെ ടിക്കറ്റുകൾക്ക് കരിഞ്ചന്തയിൽ അയ്യായിരം രൂപ വരെ എത്തി . കേരളത്തിൽ ആദ്യ പ്രദർശനം അവസാനിക്കുമ്പോഴാണ് തമിഴ് നാട്ടിൽ ആദ്യ പ്രദർശനം ആരംഭിക്കുകയെന്ന സവിശേഷതയുണ്ട്. തമിഴ് നാട്ടിൽ ഒമ്പത് മണിക്കാണ് ആദ്യ പ്രദർശനം ആരംഭിക്കുന്നത്. ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ലോക വ്യാപകമായി കൂലിയുടെ ആദ്യ ദിന പ്രീസെയിൽ 100 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിൽ പ്രീസെയിൽ 8 കോടിയോടടുക്കുന്നു.ആദ്യ ദിനം കൂലി 200 കോടി കളക്ട് ചെയ്യുമെന്ന് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ കൂലി സൺ പിക്‌ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. എച്ച് എം.അസോസ്സിയേറ്റ്സാണ് കേരളത്തിലെ വിതരണക്കാർ. 3000 സ്‌ക്രീനിലാണ് കേരളത്തിൽ മാത്രം പ്രദർശിപ്പിക്കുന്നത്.ബോളിവുഡ് താരം ആമിർ ഖാൻ, തെലുങ്ക് സൂപ്പർ താരം നാഗാർജുന, കന്നട സൂപ്പർ താരം ഉപേന്ദ്ര, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ, മലയാള താരങ്ങളായ സൗബിൻ ഷാഹിർ, റെബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന വേഷത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |