നിർമ്മാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്രാ തോമസും വിജയ് ബാബുവും നേരത്തെ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഇരുവരും നടത്തിയ ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെ വിജയ് ബാബു മാനസിക രോഗിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസ്.
വിജയ് ബാബുവിനുള്ള മറുപടി ഫേസ്ബുക്കിലൂടെ നൽകിയതാണെന്നും തിരഞ്ഞെടുപ്പിൽ പ്രതീക്ഷയുണ്ടെന്നും ഇരുപത്തിയഞ്ച് വർഷമായി ഭരിക്കുന്ന പാനലിന്റെ തകർച്ച വ്യാഴാഴ്ച എല്ലാവർക്കും കാണാനാകുമെന്നും സാന്ദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തന്നെപ്പോലെ നിരവധി പേർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുകയാണെന്ന് സാന്ദ്ര സൂചിപ്പിച്ചു. മലയാള സിനിമാ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർക്കെല്ലാം കഴിയുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സാന്ദ്രയ്ക്ക് താക്കീത് നല്‍കികൊണ്ട് ഒരു കുറിപ്പ് വിജയ് ബാബു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. "നന്ദി സാന്ദ്ര... എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്... അവ മനുഷ്യരേക്കാൾ വിശ്വസനീയമാണ്..." എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സാന്ദ്രയുടെ പ്രതികരണവുമെത്തി. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്ന പേടിയേയുള്ളുവെന്ന തമാശ നിറഞ്ഞ പരാമർശത്തോടെയാണ് സാന്ദ്ര തോമസ് മറുപടി നൽകിയത്.
വിജയ് ബാബു പെട്ടെന്ന് തന്നെ സാന്ദ്രയുടെ പ്രതികരണത്തിന് ഒരു വളർത്തു നായയുടെ ചിത്രം പങ്കിട്ട് കൊണ്ട് തിരിച്ചടിച്ചു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുള്ളതാണ് സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാന്‍ സമയമില്ലെന്നും വിജയ് ബാബു കൂട്ടിച്ചേത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |