ന്യൂഡൽഹി: ക്യൂബ ഐക്യദാർഡ്യ സന്ദേശവുമായി ഡൽഹിയിൽ നടന്ന ഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ മത്സരത്തിൽ മുൻ ഇന്ത്യൻ ഇന്റർനാഷണൽ ബെയ്ചുംഗ് ബൂട്ടിയയ്‌ക്കൊപ്പം ബൂട്ടു കെട്ടി സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി അടക്കമുള്ള നേതാക്കൾ. പി.ബി അംഗങ്ങളായ അരുൺ കുമാർ, വിജൂ കൃഷ്ണൻ തുടങ്ങിയവർ അടങ്ങിയ സോളിഡാരിറ്റി ഇലവനെ ക്യൂബ അംബാസഡർ ജുവാൻ കാർലോസ് മാർസൻ നയിച്ച അംബാഡഡേഴ്സ് ഇലവൻ തോൽപ്പിച്ചു.
സോളിഡാരിറ്റി ഇലവന്റെ ഗോൾകീപ്പറായി അൽപനേരം കളിച്ച ശേഷം എം.എ.ബേബി തിരിച്ചു കയറി. ഇരുടീമുകളും നിശ്ചിത സമയത്ത് ആറുവീതം ഗോളടിച്ച് സമനില പാലിച്ചിരുന്നു. തുടർന്ന് ഷൂട്ടൗട്ടിലാണ് അംബാസഡർ ഇലവൻ ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |