പ്രഭാസ് നായകനായി മാരുതി സംവിധാനം ചെയ്യുന്ന രാജാസാബ് എന്ന ചിത്രത്തിന്റെ ഗാനരംഗത്ത് തമന്നയും പൂജ ഹെഗ്‌ഡെയും. രാജാസാബിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും താരറാണിമാരായ തമന്നയുടെയും പൂജ ഹെഗ്‌ഡെയുടെയും നൃത്തരംഗം. അടുത്ത ആഴ്ച ഗാനരംഗം ചിത്രീകരിക്കുമെന്നാണ് വിവരം. സലാറിനുശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് രാജാസാബ്. രാജാസാബിൽ ലുക്ക് മാറ്റിപ്പിടിച്ചാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയതാണ്. ഹൊറർ കോമഡി ചിത്രമായ രാജാസാബ് അടുത്തവർഷം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ആണ് നിർമ്മാണം. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന് എസ്. രാമൻ സംഭാഷണം ഒരുക്കുന്നു. പ്രതി റോജു പാണ്ഡെഗെ, മഹാനുഭവാവുഡു എന്നീ ചിത്രങ്ങൾക്കുശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് രാജാസാബ്. ഛായാഗ്രഹണം കാർത്തിക് പളനി.അതേസമയം സ്പിരിറ്റ് ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന പ്രഭാസ് ചിത്രം. അനിമലിനുശേഷം സന്ദീപ് റെഡ് ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് ചിത്രീകരണത്തിനു മുൻപേ പ്രേക്ഷക ശ്രദ്ധ നേടി. ബിഗ് ബഡ്ജറ്റിൽ ആണ് സ്പിരിറ്റ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |