കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടുന്നത് ചെറുക്കാൻ ബി.ജെ.പി കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. പൊതു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും യോഗം വിലയിരുത്തി.
തൃശൂരിലെ ജനങ്ങളെ വിഡ്‌ഢികളായി ചിത്രീകരിക്കാനാണ് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. കോതമംഗലത്തെയും കൊട്ടാരക്കരയിലെയും ലൗ ജിഹാദ് സംഭവങ്ങൾ ചർച്ചയാവാതിരിക്കാനാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ചതും ബി.ജെ.പി ജില്ലാ നേതാക്കളെ പൊലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ചതുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളും മറ്റു കോർ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ദേശീയ സെക്രട്ടറി അനിൽ ആന്റണി, മുൻ പ്രസിഡന്റുമാരായ കെ. സുരേന്ദ്രൻ, സി.കെ പദ്മനാഭൻ എന്നിവർ ഓൺലൈനായും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |