മോഹൻലാലിന്റെ നായികയായി താണ്ഡവം സിനിമയിലൂടെ മലയാള അരങ്ങേറ്റം കുറിച്ച കിരൺ റാത്തോഡിനെ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന വെളിപ്പെടുത്തലുമായി കിരൺ രംഗത്ത്. വിവാഹം കഴിച്ചെന്നും നിരവധി മക്കളുണ്ടെന്നും പലരും തെറ്റുദ്ധരിക്കുന്നു. വസയ് 44 ആയി. ഇപ്പോഴും അവിവാഹിതയാണ്. കിരണിന്റെ വാക്കുകൾ.
അതേസമയം കിരൺ റാത്തോഡിന്റെ ഇൻസ്റ്റഗ്രാം പേജിലെ കണ്ടന്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നു. ഹോട്ട് ലുക്കിൽ ചിത്രങ്ങളിലും വീഡിയോയിലും കിരണിനെ കാണാം. അതീവ ഗ്ലാമറസായി കിരൺ പ്രത്യക്ഷപ്പെടുന്നു
.2022ൽആണ് കിരൺ സബ്‌സ്‌ക്രിപ്‌ഷൻ സേവന ആപ്പ് ആരംഭിച്ചത്. കിരൺ റാത്തോഡ് ആപ്പ് എന്നാണ് പേര്. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം സേവന പ്രവർത്തനങ്ങൾക്കാണ് താൻ വിനിയോഗിക്കുന്നതെന്ന് കിരൺ മുൻപ് വ്യക്തമാക്കിയിരുന്നു. ജനനം ഉത്തരേന്ത്യയിലാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളാണ് കിരണിനെ സിനിമാ ലോകത്തിനു പരിചിതയാക്കിയത്. മലയാളത്തിൽ മായക്കാഴ്ച, മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയചിത്രങ്ങളിലും അഭിനയിച്ചു.
2001ൽ യാദീൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കിരണിന്റെ സിനിമാ പ്രവേശം. സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തിൽ ഋതിക് റോഷനും കരീന കപൂറുമാണ് നായകനും നായികയും. വനിത വിജയകുമാറിന്റെ സംവിധാനത്തിൽ അടുത്തിടെ റിലീസ് ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിലൂടെ കിരൺ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് . ചിത്രത്തിൽ ഗാനരംഗത്താണ് കിരൺ പ്രത്യക്ഷപ്പെട്ടത്. 2016നു ശേഷം കിരൺ സിനിമയിൽ അഭിനയിക്കുന്നത് ഇപ്പോഴാണ്. സിനിമയിൽ സജീവമാകാനാണ് തീരുമാനം. ഗോവയിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറാനും ഒരുങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |