നെടുമ്പാശേരി: വിദേശയാത്രക്കാര്‍ക്ക് ക്യൂ ഇല്ലാതെ വേഗത്തില്‍ യാത്ര ചെയ്യാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നാമത്തെ കിയോസ്‌കും തുറന്നു. ബ്യൂറോ ഒഫ് ഇമ്മിഗ്രേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷന്‍ - ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിന്റെ (എഫ്.ടി.ഐ ടി.ടി.പി) മൂന്നാമത്തെ രജിസ്റ്റേഷന്‍ 'കിയോസ്‌ക്' എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനുവും ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് മേധാവി കൃഷ്ണരാജും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
എമിറേറ്റ്‌സ് വിമാനത്തില്‍ നോര്‍വയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം പി.ടി.പി നഗര്‍ സ്വദേശി നീല്‍ മാത്യുവിന്റെ നാലംഗ കുടുംബവുമാണ് ആദ്യം 'കിയോസ്‌ക്'ലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷന്‍ പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും ഈ കിയോസ്‌കുകള്‍ വഴി സാധ്യമാകും. ഒരുതവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏത് വിദേശ യാത്രയിലും സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി 20 സെക്കന്‍ഡിനുള്ളില്‍ ഇമ്മിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
പദ്ധതിയില്‍ ചേരുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.ftittp.mha.gov.in എന്ന വെബ്‌സൈറ്റ് വഴി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. രജിസ്‌ട്രേഷനൊപ്പം ബയോമെട്രിക് വിവരങ്ങളും തത്സമയം നല്‍കാനുമുള്ള സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.boi.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |