തിരുവനന്തപുരം: ക്ഷേത്രജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലാണ് സംഭവം. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്. ക്ഷേത്ര പരിസരം പ്രഷർഗൺ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുൽ.
ഇന്ന് രാവിലെ കോഴിക്കോടും വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചിരുന്നു. വടകര തോടന്നൂർ ആശാരികണ്ടി ഉഷ (53)യാണ് മരിച്ചത്. മുറ്റമടിക്കുന്നതിനിടെ വീട്ടുമുറ്റത്തേക്ക് വൈദ്യുതിലൈനിനൊപ്പം പൊട്ടിവീണ മരക്കൊമ്പില്‍ നിന്ന് വെെദ്യുതാഘാതമേറ്റായിരുന്നു മരണം. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതിലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |