കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും കര്‍ഷക ക്ഷേമ വകുപ്പ് വിവിധ പദ്ധതികള്‍ക്ക് പലവിധത്തിലുള്ള പ്രോത്സാഹന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. വിവിധ കൃഷിഭവനുകളില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ നിന്ന് കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ആയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ കര്‍ഷകരെ പദ്ധതികളുമായി സഹകരിപ്പിക്കാന്‍ കഴിയണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിവിധ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കുട്ടി കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, നെല്‍ കര്‍ഷകര്‍, വാഴ, പച്ചക്കറി കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ തച്ചപ്പള്ളി, ഊരൂട്ടുമണ്ഡപത്തില്‍ കൃഷി ചെയ്തിരുന്ന പടവലത്തിന്റെ വിളവെടുപ്പും നടത്തി.
പോത്തന്‍കോട് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, നെടുമങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എസ് ശ്രീജ, കരകുളം ഗ്രാമപഞ്ചായത്തിന്റെ ആമുഖത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂ. ലേഖാ റാണി എന്നിവര്‍ അധ്യക്ഷത വഹിച്ചു.
വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |