ഡിസംബർ 25ന് റീ റിലീസിന് ഒരുങ്ങുന്നു
മലയാളി പ്രേക്ഷകർ നെഞ്ചോടുചേർത്തുപിടിച്ച സമ്മർ ഇൻ ബത്‌ലഹേം 27 വർഷത്തിനുശേഷം റീ റിലീസിന്. ഡിസംബർ 25ന് റീ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജുവാര്യർ, കലാഭവൻ മണി, ജനാർദ്ദനൻ, സുകുമാരി, അഗസ്റ്റിൻ തുടങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങൾക്ക് ഒപ്പം മോഹൻലാൽ അതിഥിവേഷത്തിൽ എത്തി.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച സമ്മർ ഇൻ ബത്‌ലഹേം 1998 സെപ്തംബർ 4ന് ആണ് റിലീസ് ചെയ്തത്. മായാമയൂരത്തിനുശേഷം സിബിമലയിൽ - രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് സമ്മർ ഇൻ ബത്‌ലഹേം. വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി ടീം ഒരുക്കിയ ഗാനങ്ങൾ എല്ലാം ഇപ്പോഴും ഹിറ്റ് ചാർട്ടിൽ തന്നെയാണ്. ചിത്രത്തിലെ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ഗാനത്തിന്റെ ടൈറ്റിൽ കടംകൊണ്ട് കഴിഞ്ഞവർഷം സിയാദ് കോക്കർ ചിത്രം നിർമ്മിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |