ജോജു ജോർജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരവ് എന്ന് പേരിട്ടു. ഷാജി കൈലാസിന്റെ ചിത്രത്തിൽ ജോജു ജോർജ് നായകനാവുന്നത് ഇതാദ്യം. എ.കെ. സാജൻ രചന നിർവഹിക്കുന്നു. ദ്രോണ, ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസും എ.കെ. സാജനും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്.ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തുന്ന ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസികമായ ജീവിത കഥയാണ് പറയുന്നത്. റിവഞ്ച് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ് എന്നാണ് ടാഗ് ലൈൻ. സെപ്തംബർ ആറിന് മൂന്നാറിൽ ചിത്രീകരണം ആരംഭിക്കും. മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലെയും വൻ താരനിര അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം - സുജിത് വാസുദേവ്,
ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. സംഗീതം സാം സി.എസ്,എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - ജോമി ജോസഫ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ് ',കലാസംവിധാനം - സാബു റാം, മേക്കപ്പ് - ജിതേഷ് പൊയ്യ .
കോസ്റ്റ്യും - ഡിസൈൻ -സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്, ഡാൻസ് പാർട്ടിക്കുശേഷം
വോൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രം ആണ് വരവ്. പി.ആർ. ഒ വാഴൂർ ജോസ്.
'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |