വീട് വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങൾ പിന്നാലെ വരുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ബാത്ത്റൂമിന്റെ കാര്യമാണ്. പതിവായി വൃത്തിയാക്കിയില്ലെങ്കിൽ കീടങ്ങൾക്കൊപ്പം ദുർഗന്ധവും വമിക്കും. ഇത് വളരെ അരോചകമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.
എത്ര വൃത്തിയാക്കിയിട്ടും ബാത്ത്റൂമിലെ ദുർഗന്ധം മാറുന്നില്ലെന്ന് പരാതി പറയുന്നവരും നിരവധിയാണ്. ബാത്ത്റൂം പുത്തൻ പോലെ തിളങ്ങാനും ദുർഗന്ധം അകറ്റാനും ചില സൂത്രങ്ങളുണ്ട്. ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ല സൂത്രം.
ബാത്ത്റൂമിൽ ബേക്കിംഗ് സോഡ വിതറിയ ശേഷം ബ്രഷുകൊണ്ട് നന്നായി തേച്ച് കഴുകിയാൽ മതി. ബാത്ത്റൂമിലെ കറയേയും അണുക്കളെയും ദുർഗന്ധത്തെയും അകറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ഉപയോഗശേഷം ബാത്ത്റൂമിലെ ജനൽ തുറന്നിടുക. ഇങ്ങനെ ചെയ്താൽ ദുർഗന്ധം അകറ്റാം.
ചെറുപയർ പൊടിയോ മറ്റോ ഉപയോഗിച്ചാണ് കുളിക്കുന്നതെങ്കിൽ ബാത്ത്‌റൂമിൽ ദുർഗന്ധമുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. അതിനാൽത്തന്നെ ഉപയോഗം കഴിഞ്ഞയുടൻ തന്നെ ബാത്ത്‌റൂം ക്ലീനറോ മറ്റോ ഉപയോഗിച്ച് കഴുകിക്കളയണം.
ചെറുനാരങ്ങ അൽപം വെള്ളത്തിൽ കലർത്തി ബാത്ത്‌റൂമിൽ ഒഴിക്കുക. ശേഷം നന്നായി തേച്ചുരച്ച് കഴുകിയാലും ദുർഗന്ധം അകറ്റാം. വിനാഗിരിയാണ് അടുത്ത സൂത്രം. അൽപം വിനാഗിരിയും വെള്ളവും യോജിപ്പിച്ച് ബാത്ത്‌റൂമിൽ പലയിടത്തായി ഒഴിച്ചുകൊടുത്ത് നന്നായി തേച്ചുരച്ച് കഴുകുന്നതും ദുർഗന്ധം അകറ്റാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |