മലയാളികൾക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ഒന്നാണ് ചായ. രാവിലെ ഉണരുമ്പോൾ ഒരു കപ്പ് ചായയുമായി ദിവസം തുടങ്ങാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. പലതരം ചായകൾ ഉണ്ട്. മസാല ചായ, ഏലക്ക ചായ, ഇഞ്ചി ചായ ഇങ്ങനെ പോകുന്നു ലിസ്റ്റ്. മണവും ഗുണവും ഇരട്ടിയാകാനാണ് ചായയിൽ നാം ഏലക്ക കൂടി പൊടിച്ചിടുന്നത്. എന്നാൽ ഏലക്ക ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. സ്ഥിരമായി ഏലക്ക ചായ കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത് നമ്മുക്ക് തരുന്ന മാറ്റങ്ങൾ നോക്കാം.
ശരീരത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് ഏലയ്ക്ക്. പലതരത്തിലുള്ള ദഹന പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണ് ഇത്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമേകുന്ന വൊലാടെെൽ ഓയിൽ, ഫാറ്റി ഓയിൽ എന്നിവ ഏലയ്‌ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്യാസ്ട്രബിളിൽ നിന്ന് രക്ഷനേടാനും ഇത് സഹായിക്കുന്നു. വയറിന് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്ക് ഏലയ്ക്ക് ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയാകും. ഈ വെള്ളം ദിവസവും ശീലമാക്കുന്നത് ദഹനപ്രശ്നങ്ങൾ പരമാവധി ഒഴിവാക്കുന്നു.
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന എസൻഷ്യൽ ഓയിലുകൾ അണുബാധ പോലുള്ളവയ്ക്ക് പരിഹാരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ അമിതമായി അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോൾ കുറയ്ക്കാനും ഏലയ്ക്ക സഹായിക്കുന്നു. അതിനാൽ ഏലക്ക ചേർത്ത വെള്ളവും ചായയും കുടിക്കുന്നത് വളരെ നല്ലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |