തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്‌കൂൾ കുട്ടികളുടെ വിവരങ്ങൾ സമന്വയയിൽ അപ് ലോഡ് ചെയ്യാനുള്ള അവസരം നാളെ കൂടി നൽകി സർക്കാർ ഉത്തരവ് . ഈ അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ അസാധുവായിരുന്ന കുട്ടികളുടെ യു.ഐ.ഡി സാധുവാക്കി സമന്വയയിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഓരോ അധ്യയന വർഷവും ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടുന്ന യു.ഐ.ഡി ഉള്ള കട്ടികളുടെ എണ്ണമാണ് അധ്യാപക തസ്തികാ നിർണയത്തിന് പരിഗണിക്കുന്നത്. പുതുതായി അപ് ലോഡ് ചെയ്യുന്ന വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി 2025-2026 അധ്യയന വർഷത്തെ തസ്തിക നിർണ്ണയം (അധിക തസ്തിക ഉൾപ്പെടെ) ഓഗസ്റ്റ് 25 നുള്ളിൽ പുനർ നിർണയിച്ചു ഉത്തരവ് പുറപ്പെടുവിക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |