മുംബയ് : മഹാരാഷ്ട്രയിലെ പാൽഘറിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് നാലു തൊഴിലാളികൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. കമ്പനിയിൽ നിന്ന് ചോർന്ന നൈട്രജൻ വാതകം ശ്വസിച്ചാണ് തൊഴിലാളികൾ മരിച്ചത്. മുംബയിൽ നിന്ന് 130 കിലോമീറ്റർ അകലെ ബോയ്‌സോർ വ്യാവസായിക മേഖലയിലെ മെഡ്ലി ഫാർമയിലാണ് അപകടം ഉണ്ടായത്.
ഉച്ചയ്ക്ക് 2.30 നും 3 നും ഇടയിൽ കമ്പനിയുടെ ഒരു യൂണിറ്റിലാണ് നൈട്രജൻ വാതകം ചോർന്നത്. ആറ് തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |