കളമശേരി: വ്യവസായ നഗരമായ കളമശേരിയുടെ ചരിത്രത്തിൽ നിർണായക ചുവടുവയ്പായി മാറുന്ന അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 70 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന ഈ പദ്ധതിയിൽ 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ വരുന്നത്. 13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സുസ്ഥിര വികസനത്തിനുള്ള സംവിധാനങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഗതാഗതച്ചെലവ് കുറയ്ക്കൽ, ഇ-കൊമേഴ്‌സ്, എഫ്.എം.സി.ജി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതി വർദ്ധിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 1500-ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |