70 -ാം പിറന്നാൾ ദിനം ആഘോഷമാക്കി ചിരഞ്ജീവി ആരാധകർ
ചിരഞ്ജീവി നായകനായി അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മണിശങ്കർ വരപ്രസാദ് ഗരു എന്നു പേരിട്ടു. മെഗാ 157 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിൽ നയൻതാര ആണ് നായിക.അടുത്ത വർഷം സംക്രാന്തി ദിനത്തിൽ ലോകവ്യാപകമായി റിലീസ് ചെയ്യും. സെയ്‌റ നരസിംഹറെഡ്‌ഡി, ഗോഡ്‌ഫാദർ എന്നീ ചിത്രങ്ങൾക്കുശേഷം ചിരഞ്ജീവിയും നയൻ താരയും ഒരുമിക്കുന്ന ചിത്രം ആണ് മണിശങ്കർവരപ്രസാദ് ഗരു.
ണിശങ്കർവരപ്രസാദ് ഗരുവിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിലും രണ്ടാം ഷെഡ്യൂൾ മസൂറിയിലും കേരളത്തിലും പൂർത്തിയായി.
ഭീംസ് സിസിറോലിയോ സംഗീതം നിർവഹിക്കുന്നു. സമീർ റെഡ്‌ഡി ആണ് ഛായാഗ്രഹണം. സാഹു ഗരപതിയും സുസ്‌മിത കൊനിഡേലയും ചേർന്നാണ് നിർമ്മാണം.
അതേസമയം വസിഷ്ഠ രചനയും സംവിധാനവും നിർവഹിച്ച വിശ്വംഭരയു
ടെ പോസ്റ്റർ ചിരഞ്ജീവിയുടെ 70 -ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. തൃഷ ആണ് നായിക. ആഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് മറ്റു താരങ്ങൾ.യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി കൃഷ്ണറെഡ്ഡി, പ്രമോദ് ഉപ്പലപതി, വിക്രം റെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം.രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന ചിരഞ്ജീവി ചിത്രം ആണ് വിശ്വംഭര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |