ഷെയ്ൻ നിഗം നായകനായി നവാഗതനായ ഉണ്ണിശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ബൾട്ടിയിൽ തമിഴ് സംവിധായകനും നടനുമായ ശെൽവരാഘവനും. ശെൽവരാഘവൻ അവതരിപ്പിക്കുന്ന പോർത്താമരൈ ഭൈരവൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.
പ്രശസ്ത തമിഴ് നടൻ ധനുഷിന്റെ ജ്യേഷ്ഠസഹോദരനായ സെൽവരാഘവൻ ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്.തമിഴിൽ അഭിനേതാവ് എന്ന നിലയിൽ ശെൽവരാഘവൻ തിളങ്ങുകയാണ്. മലയാളത്തിലും തമിഴിലുമായി കബഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബൾട്ടിയിൽ തമിഴ് നടൻ ശാന്തനുഭാഗ്യരാജ് ആണ് മറ്റൊരു പ്രധാന താരം. തെന്നിന്ത്യൻ താരം പ്രീതി അസ്രാനി നായികയായി എത്തുന്നു. അൽഫോൻ പുത്രൻ സോഡ ബാബു എന്ന ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലെ സെൻസേഷണൽ സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആണ് ഈണം. അലക്സ് പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ ആണ് നിർമ്മാണം. സെപ്തംബറിൽ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |