തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചിട്ടുണ്ട്, യു.ജി.സി, എ.ഐ.,സി.ടി.ഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡി.എ. ഡി.ആർ വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും, പുതിയ ആനുകൂല്യം സെപ്തംബർ ഒന്നിന് ശമ്പളത്തിനും പെൻഷനും ഒപ്പം കിട്ടിത്തുടങ്ങും.
ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർദ്ധനയുണ്ടാകും. ജീവനക്കാരോടും പെൻഷൻകാരോടും പ്രതിജ്ഞാ ബദ്ധമായ നിലപാടാണ് സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം രണ്ടാമത്തെ ഗഡു ഡി.എ, ഡി.ആർ ആണ് ഇപ്പോൾ അനുവദിച്ചത്. കഴിഞ്ഞ വർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത് രണ്ടാം പിണറായി സർക്കാരാണ്. ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ പണമായും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |