കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് റോഡിൽ നിന്നും അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ രാജ് കുമാറിനെയാണ് ഇന്നലെ രാവിലെ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി. അക്ഷയ് യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കമ്മീഷണർ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. കണ്ണൂർ നഗരത്തിലും ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഞ്ചാവ് എവിടുന്നാണ് എത്തിച്ചതെന്ന് എക്‌സൈസ് അന്വേഷിക്കും. സംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.പി. ഉണ്ണികൃഷ്ണൻ, എം.കെ. സന്തോഷ്, കെ. ഷജിത്ത്, പ്രവന്റീവ് ഓഫീസർ എൻ. രജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, ഒ.വി. ഷിബു, സി.വി.മുഹമ്മദ് ബഷീർ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |